---
title: "ലോകപ്പ് ഫൈനൽ: നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം"
english_title: "Kerala Govt Declares Holiday for Schools and Colleges Tomorrow for World Cup Final"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373334/kerala-holiday-schools-colleges-world-cup-final-2026`"
published_at: "2026-07-19T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c7915ce534_1000182328.jpg"
keywords: ["Kerala Holiday", "World Cup Final", "Schools Holiday", "Colleges Holiday"]
---

# ലോകപ്പ് ഫൈനൽ: നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

> **Lead Summary:** **തിരുവനന്തപുരം** : ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി.

## Article Content

**തിരുവനന്തപുരം** : ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ഫുട്ബോൾ ആരാധകരായ വിദ്യാർത്ഥികൾക്ക് മത്സരം കാണാനുള്ള അവസരം നൽകുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ തീരുമാനം.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അവധി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 ന് നടക്കുന്ന അർജന്റീന - സ്പെയിൻ ഫൈനൽ മത്സരം ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. കേരളത്തിലും വലിയ ആവേശമാണ് ഫൈനലിനോട് അനുബന്ധിച്ച്.

അവധി ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾക്കും മറ്റ് പരിപാടികൾക്കും പുതിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373334/kerala-holiday-schools-colleges-world-cup-final-2026`)